- My Pariyassery

Breaking

Home Top Ad

Post Top Ad

Sunday, April 26, 2020


             പരിയശ്ശേരിയിലെ ഏവർക്കും എൻ്റെ നമസ്‌കാരം...!

    എന്തൊക്കെയുണ്ട് അവിടെ വിശേഷങ്ങൾ? സുഖമല്ലേ എല്ലാവർക്കും?

             ഈ ചോദ്യങ്ങളൊക്കെ ചോദിക്കാതെതന്നെ ഇനി പരിയശ്ശേരിയിലെയും വിദേശത്തുള്ളവരുടെയും വാർത്തകളും, വിശേഷങ്ങളും അറിയാൻ ഇതാ ഒരു എളുപ്പ മാർഗ്ഗം !

"എൻ്റെ  പരിയശ്ശേരി" എന്ന ഈ ബ്ലോഗ് നമ്മുടെ പരിയശ്ശേരിയിൽ ഉള്ള ഏവർക്കുമായി സമർപ്പിക്കുന്നു. ഞാൻ ഈ ബ്ലോഗ് വിഷുവിനു പബ്ലിഷ് ചെയ്യാനാണ് ശ്രമിച്ചത് പക്ഷെ ഇതിന്റെ രൂപകല്പനയിൽ കുറച്ചു സാങ്കേതിക പ്രശ്നങ്ങൾ  ഉണ്ടായതിനാൽ കാല താമസമുണ്ടായി.

            ഞാൻ ഈ ബ്ലോഗ് ഉണ്ടാക്കിയത് നമ്മുടെ പരിയശ്ശേരിയിൽ അകത്തും പുറത്തുമുള്ള ഏവർക്കും പരസ്പരം ബന്ധപ്പെടുന്നതിനും, നാട്ടു വിശേഷങ്ങൾ, വാർത്തകൾ, വിദ്യാഭ്യാസ അവസരങ്ങൾ, തൊഴിലവസരങ്ങൾ, വീട്ടിലിരുന്നു വരുമാനം നേടുവാനുള്ള  വഴികൾ, അവശ്യ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കൽ എന്നുവേണ്ട ഒട്ടനവധി സേവനങ്ങളെ ഒരേ ഇടത്തിൽ ലഭ്യമാക്കുക എന്ന ഉദ്ദ്യേശത്തോടെയാണ്‌. അതുമാത്രമല്ല നിങ്ങളുടെ കഴിവുകൾ, സങ്കല്പങ്ങൾ, ആശയങ്ങൾ എന്നീ വ്യക്തിഗത കഴിവുകൾ പ്രകടമാക്കുവാനുള്ള ഒരു വേദിയായി ഈ ബ്ലോഗിനെ മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയുമാണ്, ആയതിനാൽ എൻ്റെ ഈ സംരംഭത്തിന് നിങ്ങളേവരുടെയും ആത്മാർത്ഥ പിന്തുണ പ്രതീക്ഷിച്ചുകൊള്ളുന്നു.

          ഇന്ന് വാട്സാപ്പും, ഫേസ്ബുക്കും, ഇൻസ്റ്റാഗ്രാമും ഉപയോഗിക്കാത്തവരായി ആരുമില്ല, ഞാൻ ഈ പറഞ്ഞ സോഷ്യൽ മീഡിയകളിൽ എല്ലാംതന്നെ ഇടുന്ന പോസ്റ്റുകൾ ഒന്നിന് പിറകെ ഒന്നായി സ്ക്രോൾ ചെയ്തു പോകുന്നു. നമ്മൾക്കുവേണ്ട, അല്ലെങ്കിൽ ആവശ്യമുള്ള പോസ്റ്റുകൾ തിരഞ്ഞെടുക്കുന്നതിന് ബുദ്ധിമുട്ടുമാണ്. ഈ ന്യൂനതകൾ ഒഴിവാക്കി നമുക്കുവേണ്ട വിവരങ്ങളെ ഒരേ ഇടത്തിൽ ലഭ്യമാക്കുന്നതിനുള്ള എന്റെ ഈ ഉദ്യമത്തിന് നിങ്ങൾ ആത്മാർഥമായി സഹകരിച്ച്, ദിവസവും ഫേസ്ബുക്കിലും വാട്സാപ്പിലും മറ്റു സോഷ്യൽ മീഡിയകളിലും ചിലവാക്കുന്ന സമയത്തിന്റെ ഒരു പങ്ക്‌ ഈ ബ്ലോഗിലും ചിലവാക്കി ഒരു നല്ല വിവര സംഭരണിയായും, നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള ഒരു വേദിയായും, നമുക്കുവേണ്ട അവശ്യ സേവനങ്ങൾ നേടുന്നതിനുള്ള ഇടമായും ഉപയോഗിച്ച് ഈ ബ്ലോഗിനെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിച്ചു കൊള്ളുന്നു.

നന്ദിയോടെ

No comments:

Post a Comment

Post Bottom Ad